thaikondo
തായ്ക്കൊണ്ട പൂസെ റഫറി റിഫ്രഷ്മെന്റ് സെമിനാർ.

ആലപ്പുഴ : സംസ്ഥാനതല തായ്ക്വാണ്ട പൂംസെ റഫറി റിഫ്രഷ്മെന്റ് സെമിനാർ നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. തായ്ക്വാണ്ട അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രതീഷ് വി അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു, നഗരസഭ അംഗം ഹരികൃഷ്ണൻ, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി.ഗോപിനാഥ് , ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രദീപ്കുമാർ, ജോളി എം.ജെ,പ്രദീപ്കുമാർ വി.പി എന്നിവർ സംസാരിച്ചു.

ക്യാപ്ഷൻ

സംസ്ഥാനതല തായ്ക്വാണ്ട പൂംസെ റഫറി റിഫ്രഷ്മെന്റ് സെമിനാർ നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യുന്നു