മാന്നാർ: നീർത്തട സംരക്ഷണ പദ്ധതിയുടെ ഭാഗമായി പാരിസ്ഥിതിക സംഘടനയായ മിലൻ - 21 കേരളത്തിലെ ആദ്യത്തെ നീർത്തടാധിഷ്ഠിത സംഘടനയ്ക്ക് രൂപം നൽകുന്നു. മാന്നാർ പുഴയോരം ബ്ലോക്ക് യൂണിറ്റിന്റെ ഉദ്ഘാടനം മുട്ടേൽ എം.ഡി.എൽ.പി.സ്‌കൂളിൽ ഇന്ന് ഉച്ചയ്ക്ക് 3ന് പ്രമുഖ ജലശാസ്ത്രജ്ഞൻ ഡോ.സുബാഷ് ചന്ദ്രബോസ് നിർവ്വഹിക്കും. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ വത്സല മോഹൻ മുഖ്യ പ്രഭാഷണം നടത്തും. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, കെ.ബാലസുന്ദര പണിക്കർ, എം.എ ഷുക്കൂർ, സുരേഷ് ചേക്കോട്ട്, വി.എൻ ശെൽവരാജൻ , ബൈജു വി. പിള്ള , എൻ.പി അബ്ദുൽ അസീസ്, കെ.ജി.ശശികുമാർ, ടി.എസ്. ഷഫീഖ്, എൽ.പി. സത്യപ്രകാശ്, ഡോ.ഒ.ജയലക്ഷ്മി, ജേക്കബ് മാത്യു, ഹരികൃഷ്ണൻ എസ്.പിള്ള , പി.എ.എ ജബ്ബാർ, എൻ.പ്രഭാകരൻ തുടങ്ങിയവർ സംസാരിക്കും.