ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് നടപ്പാക്കാനുള്ള ക്രിമിനലുകളെയാണ് നിയോജക മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്ക് സി.പി.എം എത്തിച്ചിരിക്കുന്നതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ബലത്തിലാണ് എച്ച്.സലാമിനെ പോലെയുള്ളവർ അഴിഞ്ഞാടുന്നത്. ഇത്തരക്കാർക്കെതിരെ പൊലീസ് മൗനം പാലിക്കുകയാണെന്നും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി.