
അമ്പലപ്പുഴ : സി.പി.എം പി.കെ.സി ബ്രാഞ്ചിന്റെയും ചിറക്കോട് ഡി.വൈ.എഫ്.ഐ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പി കെ.ചന്ദ്രാനന്ദൻ അനുസ്മരണവും പാലിയേറ്റീവ് കെയർ സെന്റർ വാർഷികവും സംഘടിപ്പിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.എം.ആരിഫ് എം.പി മുഖ്യ പ്രഭാഷണം നടത്തി. കട്ടക്കുഴി ഭാരത് ഗ്രന്ഥശാലയിൽ ചേർന്ന സമ്മേളനത്തിൽ കെ.രഘുനാഥൻ അദ്ധ്യക്ഷനായി. സി.പി. എം ഏരിയ സെക്രട്ടറി എ.ഓമനക്കുട്ടൻ ചികിത്സാ സഹായം വിതരണം ചെയ്തു. എ.രമണൻ, ജി.ഷിബു, അഡ്വ.കരുമാടി ശശി, പ്രശാന്ത് എസ്. കുട്ടി, അജ്മൽ ഹസൻ, ആർ.ജയരാജ്, ശ്രീജ രതീഷ്, വി.അനിത, ജി. വേണുലാൽ തുടങ്ങിയവർ സംസാരിച്ചു.