തുറവൂർ: എസ്.എൻ.ഡി.പി യോഗം തുറവൂർ ധർമ്മപോഷിണി 545-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള കാഷ് അവാർഡ് വിതരണവും, നിർദ്ധനർക്കുള്ള ചികിത്സാ സഹായ വിതരണവും ഇന്ന് ഉച്ചയ്ക്ക് 2 ന് നടക്കുമെന്ന് സെക്രട്ടറി എൻ.പ്രകാശൻ അറിയിച്ചു. ചടങ്ങിൽ ശാഖാ പ്രസിഡന്റ് കെ.എസ്. സതീശൻ അദ്ധ്യക്ഷനാകും. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ ഉദ്ഘാടനം ചെയ്യും.