തുറവൂർ: തുറവൂർ ടി.ഡി. സ്കൂളിൽ ഇന്ന് നടക്കുന്ന പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേളയുടെ ഭാഗമായി തുറവൂർ തെക്ക് പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാർ ക്ഷയരോഗ ബോധവത്ക്കരണ സ്കിറ്റ് അവതരിപ്പിച്ചു. പൊന്നാം വെളി ജംഗ്ഷനിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ.ജീവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗീതാ ഷാജി അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ മേരി ടെൽഷ്യ, തുറവൂർ താലൂക്കാശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ആർ. റൂബി, പി.എച്ച്.സി മെഡിക്കൽ ഓഫീസർ .ഡോ.രഞ്ജിത്ത് മോനായി, ഹെൽത്ത് സൂപ്പർവൈസർ രവിചന്ദ്രൻ , ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ, നസീർ തുടങ്ങിയ വർ പങ്കെടുത്തു. മേളയിലെ കായിക പരിപാടിയുടെ ഭാഗമായുള്ള ഫുട്ബാൾ മൽസരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി ഉദ്ഘാടനം ചെയ്തു.