tur
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റ് സമ്മേളനം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീതാ ഷാജി ഉദ്ഘാടനം ചെയ്യുന്നു

തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റ് സമ്മേളനം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീതാ ഷാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.ഭാസ്കരൻ നായർ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കെ.എസ്.എസ്.പി.യു പട്ടണക്കാട് ബ്ലോക്ക് സെക്രട്ടറി കെ.പ്രകാശൻ അവാർഡ് നൽകി. സംഘടനയിൽ അംഗത്വമെടുത്ത നവാഗതരായ പെൻഷൻകാർക്ക് സ്വീകരണം നൽകി. മെഡിസെപ് പദ്ധതി നടപ്പിലാക്കിയ പിണറായി സർക്കാരിനെ യോഗം അഭിനന്ദിച്ചു. ബ്ലോക്ക് ഖജാൻജി എം.പി. അശോകൻ, യൂണിറ്റ് സെക്രട്ടറി ആർ. രാജാമണി, വൈസ് പ്രസിഡൻറ് ജി.പരമേശ്വരൻ , കെ.വി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.