ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം 338 നമ്പർ മുതുകുളം വടക്ക് ശാഖായോഗത്തിൻറെയും എസ്. എൻ. വി.യു.പി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന എം. ചെല്ലപ്പൻ അനുസ്മരണ യോഗം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെത്തു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എം. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ മാനേജർ അഡ്വ. കെ.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ, സെക്രട്ടറി എൻ. അശോകൻ, ശാദ്വല രക്ഷാധികാരി ഡോ. എം. മധുസൂദനൻ, യൂണിയൻ കൗൺസിലർമാരായ അഡ്വ.യു. ചന്ദ്രബാബു, അയ്യപ്പൻ കൈപ്പള്ളി, ശാഖാ പ്രസിഡൻറ് എസ്. ബാലകൃഷ്ണൻ, കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ബി. ബിജു, മുൻ ശാഖാ സെക്രട്ടറിയും റിട്ട.അദ്ധ്യാപകനുമായ ജെ. ദാസൻ മല്ലിയിൽ, ശാഖാ മുൻ പ്രസിഡന്റ് റിട്ട. അദ്ധ്യാപകൻ വി. രാമകൃഷ്ണൻ, കെ.പി. എസ്.ടി.എ ആലപ്പുഴ റവന്യൂ ജില്ലാ വൈസ് പ്രസിഡൻറ് ബിജു തണൽ, പൂർവവിദ്യാർത്ഥി സംഘടന പ്രസിഡൻറ് എൻ. സുരേന്ദ്രൻ, കെ. എസ്.എസ്. പി.എ സെക്രട്ടറിയേറ്റ് അംഗം കെ. ശ്രീധരൻ പിള്ള, സതീർത്ഥ്യ മുതുകുളം സെക്രട്ടറി എം. ബാലകൃഷ്ണൻ, സ്‌കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോ. ഡി. ഹരീഷ്, പി.ടി.എ. പ്രസിഡൻറ് എസ്. സുധീപ്, ഗുരുകുല സമാജം പ്രസിഡന്റ് ഡോ. എസ്. ശ്രീശാന്ത്, ആറാട്ടുപുഴ 1260 നമ്പർ ഐ.സി.വി.സി. എസ് പ്രസിഡൻറ് വി. എം. ഷാജി, വനിതാസംഘം സെക്രട്ടറി ശ്രീജി എസ്, കെ. അജയകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ കമ്മിറ്റി അംഗം കെ.ബാബുക്കുട്ടൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സി.ബീന സ്വാഗതവും മുതുകുളം 338-ാം നമ്പർ ശാഖാ സെക്രട്ടറി ജി. ജയപ്രകാശ് നന്ദിയും പറഞ്ഞു.