ചേർത്തല: നൈപുണ്യ കോളേജിൽ കോമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് എന്ന വിഷയത്തിൽ സെമിനാർ നടത്തി.നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചുമായി സംയുക്തമായി നടത്തിയ സെമിനാർ കോളേജ് പ്രിൻസിപ്പൽ ഫാ.ബൈജു ജോർജ്ജ് പൊന്തേമ്പിള്ളി ഉദ്ഘാടനം ചെയ്തു. ബി.എഫ്.എസ്.ഐ പരിശീലകൻ മനോജ് നീലകണ്ഠൻ ക്ലാസ് നയിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും സെമിനാറിൽ പങ്കെടുത്തു.സാമ്പത്തിക സ്വാതന്ത്യ്രത്തെക്കുറിച്ചും സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചും വിദ്യാർത്ഥികളിൽ ബോധവത്കരണം നടത്തുകയായിരുന്നു സെമിനാറിന്റെ ലക്ഷ്യമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.