ഹരിപ്പാട്: സാരംഗ ലൈബ്രറിയും ഹരിപ്പാട് നഗരസഭയും ചേർന്ന് മഹാകവി കുമാരനാശാന്റെ ചാണ്ഡാലഭിക്ഷുകിയുടെ നൂറാം വാർഷിക സെമിനാർ നടത്തി. സാരംഗ ലൈബ്രറിയുടെ വൈസ് പ്രസിഡന്റും പ്രശസ്ത നോവലിസ്റ്റുമായ ബിനു വിശ്വനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാർ താലൂക്ക് ലൈബ്രറി യൂണിയൻ സെക്രട്ടറി സി.എൻ.എൻ നമ്പി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരനും സാരംഗ ലൈബ്രറി പ്രസിഡന്റുമായ ഡോ.സജിത്ത് ഏവൂരേത്ത് വിഷയ അവതരണം നടത്തി. അരുൺകുമാർ. എസ് , കാർത്തികപ്പള്ളി സത്യശീലൻ, ഭാൻഷായ് മോഹൻ, കൗൺസിലർമാരായ നിർമലകുമാരി, മിനി, മഞ്ജു ഷാജി, രാധാമണിയമ്മ, മഞ്ജുഷ ,വൃന്ദ എസ്.കുമാർ, നിഷ, ഈപ്പൻ ജോൺ , എന്നിവർ സംസാരിച്ചു. നഗരസഭ വിദ്യാഭ്യാസ സാംസ്കാരിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. കൃഷ്ണകുമാർ സ്വാഗതവും നോവലിസ്റ്റ് മോഹനൻ നന്ദിയും പറഞ്ഞു.