ambala

അമ്പലപ്പുഴ: തൊഴിലുറപ്പു ജോലിക്കിടെ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു.പുന്നപ്ര വടക്കു പഞ്ചായത്ത് ഏഴാം വാർഡിൽ പറവൂർ മുപ്പതിൽ ചിറയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഓമന (65) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 2 ഓടെ വീടിനു സമീപം തൊഴിലുറപ്പു ജോലിക്കിടെ കുഴഞ്ഞു വീണ ഓമനയെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീജിത്, ഭാഗ്യമോൾ. മരുമകൻ: സുജിത്ത്.