മാവേലിക്കര : നാലുപേർ കൂടിയാൽ മുദ്രാവാക്യം വിളിച്ച് വികസനം മുടക്കുന്നവരുടെ നാടാണ് കേരളമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കായിക അദ്ധ്യാപകരുടെ കൂട്ടായ്മയായ പ്ലേ സോൺ മാവേലിക്കരയിൽ ഒരുക്കിയ ടർഫ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിവേഗ ട്രെയിൻ പല രാജ്യങ്ങളിലും ഓട്ടോറിക്ഷ ഓടുന്നത് പോലെ ഓടുമ്പോൾ നമ്മുടെ നാട്ടിൽ മാത്രം കെ റെയിൽ വലിയ പ്രശ്നമാണ്. ഹൈവേയുടെ കാര്യത്തിലും സ്ഥിതി മറ്റൊന്നല്ല. 60 മീറ്റർ വേണമെന്ന് പറഞ്ഞത് 45 മീറ്ററിലേക്ക് കുറക്കേണ്ടി വന്നു. വികസനത്തോടുള്ള ജനങ്ങളുടെ സമീപനത്തിൽ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചതായും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്ലേ സോൺ പ്രസിഡന്റ് ഡോ.പി.സുനിൽകുമാർ അദ്ധ്യക്ഷനായി.