കുട്ടനാട്: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയംകൈവരിച്ച വിദ്യാർത്ഥികളെ സി.പി.ഐ രാമങ്കരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് അനുമോദിക്കും. വൈകിട്ട് 3ന് രാമങ്കരി മിൽമ ഹാളിൽ ചേരുന്ന അനുമോദന സമ്മേളനം അദ്ധ്യാപകനും കവിയുമായ പുന്നപ്ര ജ്യോതികുമാർ ഉദ്ഘാടനം ചെയ്യും. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിശ്വംഭരൻ വിദ്യാർത്ഥികൾക്ക് മെമന്റോ നൽകും. ലോക്കൽ കമ്മിറ്റി അംഗം മഞ്ചു രാജപ്പൻ അദ്ധ്യക്ഷയാകും. ലോക്കൽ കമ്മറ്റി സെക്രട്ടറി എ.കെ.ആനന്ദൻ, അസി.സെക്രട്ടറി വി.മധുസൂദനൻ, ലോക്കൽ കമ്മറ്റിയംഗങ്ങളായ നീലകണ്ഠപിള്ള, സി.കെ.കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിക്കും. ബ്രാഞ്ച് സെക്രട്ടറി മനോജ് വിജയൻ സ്വാഗതവും ബൈജു മാരാംപറമ്പിൽ നന്ദിയും പറയും.