തൊടുപുഴ: എൽ.ഐ.സി ഏജന്റ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യയുടെ കോട്ടയം ഡിവിഷൻ സമ്മേളനം 4, 5, 6 തീയതികളിൽ നടക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 18 ബ്രാഞ്ചുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. നാലിന് വൈകിട്ട് 6.30ന് ഏജന്റുമാരും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന വെർച്വൽ പൊതുസമ്മേളനത്തോടെയാണ് ഡിവിഷൻ സമ്മേളനം ആരംഭിക്കുന്നത്. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്യും. എൽ.ഐ.സി.എ ഒ.ഐ. ജനറൽ സെക്രട്ടറി പി.ജി. ദിലീപ്, സൗത്ത് സോൺ വർക്കിംഗ് പ്രസിഡന്റ് എം. സെൽവരാജ്, വർക്കിംഗ് കമ്മിറ്റി അംഗം വി. ജോയിക്കുട്ടി, ഡിവിഷൻ സെക്രട്ടറി സി.കെ. ലതീഷ്, പ്രസിഡന്റ് പി.ഡി. രാജമോഹൻ നായർ, സ്വാഗതസംഘം ചെയർമാൻ കെ. അനിൽകുമാർ, കൺവീനർ എസ്. സനൽകുമാർ എന്നിവർ സംസാരിക്കും. ഡിവിഷൻ വൈസ് പ്രസിഡന്റ് വി.ടി. മധുവിന്റെ നേതൃത്വത്തിൽ ഏജന്റുമാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും. അഞ്ചിന് വൈകിട്ട് മൂന്നിന് നാല് ജില്ലകളുടെ ഏജന്റുമാരുടെ ആവശ്യങ്ങളടങ്ങിയ അവകാശപത്രിക സീനിയർ ഡിവിഷൻ മാനേജർക്ക് കൈമാറും. ആറിന് രാവിലെ ഒമ്പതിന് കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ എൽ.ഐ.സി.എ.ഒ.ഐ സംസ്ഥാന സെക്രട്ടറി എം.കെ. മോഹനൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വർക്കിംഗ് കമ്മിറ്റി അംഗം എം. ലേഖദൻ, സൗത്ത് സോൺ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.എൻ. ദേവദാസ് എന്നിവർ പങ്കെടുക്കും. അഞ്ച് വർഷം സംഘടനയുടെ വിവിധ ഘടകങ്ങൾ നടത്തിയ പ്രവർത്തനങ്ങളും കോട്ടയം ഡിവിഷന്റെ പ്രവർത്തനങ്ങളും പരിശോധിക്കപ്പെടും. പുതിയ ഡിവിഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് നടക്കും. ഭാവിപരിപാടികൾ ആസൂത്രണം ചെയ്തു സമ്മേളനം സമാപിക്കും.