ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വട്ടയാൽ യൂണിറ്റ് കൺവെൻഷൻ കുതിരപ്പന്തി ടി.കെ.എം.എം യു.പി സ്കൂളിൽ ആലപ്പുഴ ടൗൺ ബ്ളോക്ക് കമ്മിറ്റി സെക്രട്ടറി നരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ജെ.ജോഷി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ.എൻ.ഷൈൻ, എസ് ശുഭ, എൻ.പുഷ്കരൻ, ടി.ടി.പ്രകാശൻ എന്നിവർ സംസാരിച്ചു.