പൂച്ചാക്കൽ: കേരളകൗമുദി ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ബോധപൗർണമി പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാർ നാളെ ഉച്ചക്ക് 2 ന് ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹൈസ്ക്കൂളിൽ നടക്കും. സ്ക്കൂൾ മാനേജർ കെ.എൽ.അശോകൻ ഉദ്ഘാടനം ചെയ്യും. ഹെഡ്മിസ്ട്രസ് സ്വപ്നാ വത്സലൻ സ്വാഗതം പറയും. കേരളകൗമുദി അസി.സർക്കുലേഷൻ മാനേജർ വി.പുഷ്ക്കരൻ ആമുഖ പ്രസംഗം നടത്തും.അസി. സർക്കുലേഷൻ മാനേജർ പി.കെ. സുന്ദരേശൻ ,പി.ടി.എ.പ്രസിഡന്റ് ബിജുദാസ് എന്നിവർ സംസാരിക്കും. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി.ബിജു ക്ലാസ് നയിക്കും. കേരളകൗമുദി പ്രതിനിധി സോമൻ കൈറ്റാത്ത് നന്ദി പറയും.