arr

അരൂർ: അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘത്തിൽ പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ പതാക ഉയർത്തി. അംഗത്വ വാരാചരണത്തിനൊപ്പം കുടിശിക നിർമ്മാർജ്ജന പരിപാടികളോടെയാണ് സഹകരണ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. നിശ്ചിത കാലയളവിനുള്ളിൽ സംഘം പ്രവർത്തന പരിധിയിലെ 18 നും 45 നും ഇടയിൽ പ്രായമുള്ള 500 യുവതീ യുവാക്കളെ അംഗങ്ങളാക്കുവാനും ഒറ്റ തവണ തീർപ്പാക്കലിന്റെ ഭാഗമായി നിരവധി ആനുകൂല്യങ്ങൾ നൽകി കുടിശിക രഹിത സംഘമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചതായി പ്രസിഡന്റ് ദിവാകരൻ കല്ലുങ്കലും സെക്രട്ടറി കെ.എം. കുഞ്ഞുമോനും പറഞ്ഞു