കുട്ടനാട്: സി.പി.എം തകഴി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പി.കെ.ചന്ദ്രാനന്ദൻ അനുസ്മരണം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ബസ്റ്റാൻഡിൽ നടന്ന പരിപാടിയിൽ ഏരിയാ കമ്മറ്റി അംഗം ജി .രാമചന്ദ്രൻ അദ്ധ്യക്ഷനായി .ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി ജലജകുമാരി, എസ് .സുധിമോൻ, പി.സജിമോൻ ചമ്പക്കുളം ലോക്കൽ കമ്മറ്റി സെക്രട്ടറി, കെ.ജി.അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞു.