ആലപ്പുഴ: കലവൂരിൽ സി.പി.ഐ വനിതാ നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ച കേസിലെ പ്രതിയായ, സി.പി.എം ജനപ്രതിനിധിക്ക് ജില്ലാ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സി.പി.എം പ്രാദേശിക നേതാവും മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോസ് സിംസണാണ് അടുത്ത എട്ടിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയിൽ ജാമ്യം നൽകിയത്. കഴിഞ്ഞ 20 വൈകിട്ട് 7.15 ഓടെയാണ് കേസിനാസ്പദമായ സംഭവം.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും സി.പി.ഐ വളവനാട് ലോക്കൽകമ്മിറ്റി അംഗവുമായ ലീലാമ്മ ജേക്കബിനേയും കുടുംബത്തേയും ജോസ് സിംസൺ വീട്ടിൽ കയറി മർദ്ദിച്ചെന്നാണ് പരാതി. സംഭവത്തെ തുടർന്ന്,
സി.പി.എം വളവനാട് ലോക്കൽ കമ്മറ്റി യോഗം കൂടി ജോസ് സിംസണിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.