അമ്പലപ്പുഴ: പുന്നപ്ര കപ്പക്കടയ്ക്ക് പടിഞ്ഞാറ് ഹനുമാൻ പറമ്പ് ഹനുമദ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ കലശ വാർഷികവും, പുന:പ്രതിഷ്ഠയും 4 ന് ആരംഭിച്ച് 9 ന് സമാപിക്കും. 9 ന് രാവിലെ ഗുരുപൂജ, അഷ്ടദ്രവ്യ ഗണപതി ഹോമം, മുഹൂർത്ത പ്രായശ്ചിത്തം. 10നും 10.45 നും മദ്ധ്യേ ക്ഷേത്രം തന്ത്രി വല്ലയിൽ അശോകൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠ. തുടർന്ന് ജീവാ വാഹനം, ജീവ കലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം, പ്രസന്ന പൂജ, മംഗളാരതി, ആചാര്യ ദക്ഷിണ, പ്രസാദ ഊട്ട്.