
അമ്പലപ്പുഴ: ഭിന്നശേഷിക്കാരുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് മുഴുവൻ ബോർഡ് കോർപറേഷൻ സ്ഥാപനങ്ങളിലും ജനപ്രതിനിധി സഭകളിലും ഭിന്നശേഷി ക്കാരുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് ഡിഫറന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (ഡി. എ. ഡബ്ലി.യു. എഫ്) ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. എച്ച്. സലാം എം. എൽ. എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി. എ .ഡബ്ലി .യു . എഫ് ജില്ലാ പ്രസിഡന്റ് എ .എച്ച് . ഷംസുദ്ദീൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് .ഹരികുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് അഡ്വ. പരശുവക്കൽ മോഹനൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി . എം ജില്ലാ സെക്രട്ടറിയേറ്റംഗം എ. മഹേന്ദ്രൻ, വികലാംഗ ക്ഷേമ കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം ഗിരീഷ് കീർത്തി, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ആര്യാ ബൈജു, കെ. കെ. സുരേഷ്, സാമൂഹിക നീതി വകുപ്പ് ഓഫീസർ ആബീൻ, ഹരിപ്പാട് രാധാകൃഷ്ണൻ, പ്രസന്നൻ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. എ. ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു.