ambala

അമ്പലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. പുന്നപ്ര തെക്കു പഞ്ചായത്ത് പതിമൂന്നാം വാർഡിൽ റെയിൽവേ ക്രോസിന് പടിഞ്ഞാറുവശമാണ് രാവിലെ 8.30ന് അക്കേഷ്യാ മരം കെ.എസ്.ഇ.ബി കേബിളിനും റോഡിനും കുറുകെ വീണത്. വിവരം അറിഞ്ഞ് ആലപ്പുഴ ഫയർ ആൻഡ് റസ്ക്യു സ്റ്റേഷനിൽ നിന്ന് സേന സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. അസി. സ്റ്റേഷൻ ഓഫിസർ വി.എം. ബദറുദ്ദിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരായ സനൽകുമാർ എസ്.ജി, ഷൈജു ,എ.ജെ. ബഞ്ചമിൻ, ശശി അഭിലാഷ്, എസ്. കണ്ണൻ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു .