ഹരിപ്പാട്: തൊഴിലില്ലായ്മ മൂലം അതീവ പ്രതിസന്ധി നേരിടുന്ന മത്സ്യതൊഴിലാളി മേഖലയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആർ .എസ്.പി തൃക്കുന്നപ്പുഴ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കെ.തുളസീധരൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ കമ്മറ്റി അംഗം കെ.സോമനാഥ് ഉദ്ഘാടനം ചെയ്തു. അനിൽ ബി.കളത്തിൽ, എസ്സ്.എസ്സ്.ജോളി, സുരേഷ് പുളിന്തറ, സി.എച്ച്.സാലി, ഉണ്ണി പ്രസാദ്, സദാനന്ദൻ, പ്രസന്നൻ, സാബു ട, മഹേഷ്, അജയ്,, രാഹുൾ എന്നിവർ സംസാരിച്ചു. സുരേഷ് പുളിന്തറയെ ലോക്കൽ കമ്മറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തു.