അരൂർ:അരൂർ വിജയാംബിക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മഴക്കാല പച്ചക്കറി കൃഷിരീതികളും വളപ്രയോഗവും കീടനിയന്ത്രണവും എന്ന വിഷയത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു . കാർഷിക ഗവേഷകനായ എം.എസ്. നാസർ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് കെ.വി. അജയൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.വി.ലാലു, ഭരണസമിതി അംഗം ടി.ബി.ഉണ്ണികൃഷ്ണൻ , പി.എൻ .വിജയൻ ,എസ്. ബി. ഷാജി, എൽ.എസ്. അശോക് കുമാർ എന്നിവർ സംസാരിച്ചു.