തുറവൂർ:എസ്.എൻ.ഡി.പി യോഗം വളമംഗലം കാടാതുരുത്ത് 537-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ശാഖാംഗങ്ങളുടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ആർ. ലോഹിതാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. വിശ്വംഭരൻ, മാനേജിംഗ് കമ്മിറ്റി അംഗം തങ്കച്ചൻ, മുൻ യൂണിയൻ കൗൺസിലർ ടി. സത്യൻ എന്നിവർ സംസാരിച്ചു.