ഹരിപ്പാട്: ചിങ്ങോലി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. സജിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പദ്മശ്രീ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ രഞ്ജിത് ചിങ്ങോലി പദ്ധതി അവതരിപ്പിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ്.എസ്‌.ചേപ്പാട്, സെക്രട്ടറി പി. ശ്രീദേവി, മെമ്പർമാരായ വിജിത.പി., അൻസിയ, ശോഭ ജയപ്രകാശ്, പ്രസന്ന സുരേഷ്, അസിസ്റ്റന്റ് സെക്രട്ടറി സബിത. എം. പി., ഐ. സി. ഡി. എസ്‌ സൂപ്പർ വൈസർ ഹയറുന്നിസ , വി.ഇ. ഒ. മാരായ ഷൈലജ, ദേവി കൃഷ്ണ എന്നിവർ സംസാരിച്ചു.