ambala

അമ്പലപ്പുഴ: കൺസ്ട്രക്ഷൻ ആൻഡ് ജനറൽ മസ്ദൂർ സംഘം ജില്ലാ സമിതി ഏകദിന പഠന ശിബിരം സംഘടിപ്പിച്ചു. നിർമാണ ഫെഡറേഷൻ സംസ്ഥാന ഖജാൻജി കെ.ജയൻ ഉദ്ഘാടനം ചെയ്തു. ബിനീഷ് ബോയ് അദ്ധ്യക്ഷനായി. ബി. എം. എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ് .ആശാ മോൾ, ബി.എം.എസ് ജില്ലാ പ്രസിഡന്റ് ബി.രാജശേഖരൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. യൂണിയൻ ജില്ലാ ഭാവാഹികളായ പി.ദിനു മോൻ, വി. ശാന്തജകുറുപ്പ്, പി.ആർ. രജ്ജിത്ത്, കെ.കെ. സുരേഷ്, ബിന്ദു ഹരികുമാർ, ഗോപാലകൃഷ്ണപിള്ള, വി. നടരാജൻ, കെ മനോഹരൻ, ബി.എം.എസ് അമ്പലപ്പുഴ മേഖലാ സെക്രട്ടറി എം.എം. രാജേഷ് എന്നിവർ സംസാരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി എം. സന്തോഷ് സ്വാഗതം പറഞ്ഞു.