vjk

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ കരുവാറ്റ വടക്ക് 383-ാം നമ്പർ ശാഖയിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷാ വിജയികൾക്കുള്ള കാഷ് അവാർഡും പഠനോപകരണ വിതരണം യൂണിയൻ പ്രസിഡന്റ്‌ കെ.അശോകപണിക്കർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.സി. സുദർശനൻ അദ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ. ആർ.രാജേഷ് ചന്ദ്രൻ കാഷ് അവാർഡ് വിതരണവും, ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി ജോ.സെക്രട്ടറി കൂടിയായ യൂണിയൻ കൗൺസിലർ ദിനുവാലുപറമ്പിൽ പഠനോപകരണ വിതരണവും നിർവഹിച്ചു. കരുവാറ്റ ഗ്രാമപഞ്ചായത്ത് അംഗം നീതു ജയകൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗം വിശ്വപ്പൻ, ശാഖാ കമ്മിറ്റി അംഗം മോഹനൻ, 621 ആം നം. ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി പ്രസാദ്‌ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ജെ.മധു സ്വാഗതവും 621 -ാം നമ്പർ ഗുരുധർമ്മ പ്രചാരണസഭ പ്രസിഡന്റ് ജഗദമ്മ നന്ദിയും പറഞ്ഞു.