vitharanam

പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 5296ാം നമ്പർ വടുതല ശാഖയിലെ പഠനോപകരണ വിതരണവും യൂത്ത് മൂവ്മെന്റ് മെമ്പർഷിപ്പ് വിതരണവും യൂത്ത് മൂവ്മെന്റ് ചേർത്തല യൂണിയൻ പ്രസിഡന്റ് ജെ.പി. വിനോദ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എം. അഭിലാഷ് അദ്ധ്യക്ഷനായി. കെ.പി.നാരാജൻ, രതീഷ് പനയന്തി, എൻ.ജി.സുരേഷ്, മുകുന്ദൻ ,വിനോദ്, വിനീഷ് തുടങ്ങിയവർ സംസാരിച്ചു.