
ചേർത്തല: ടൗൺ റോട്ടറി ക്ലബ്ബിന്റെ മുപ്പത്തി രണ്ടാമത്തെ പ്രസിഡന്റായി ഡോ.ഡി.ജയരാജൻ ചുമതലയേറ്റു. റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ സുനിൽ തോമസ് ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി ഡോ. അലക്‌സാണ്ടർ ജേക്കബ് മുഖ്യാതിഥിയായിരുന്നു.ആലപ്പുഴ സബ് കളക്ടർ സൂരജ് ഷാജി,റോട്ടറി അസി. ഗവർണർ ഡോ.കെ.ഷൈലമ്മ എന്നിവർ സംസാരിച്ചു. സജീവ് കെ.ജോസഫ് സ്വാഗതവും അഡ്വ.കെ.ബി. ഹർഷകുമാർ നന്ദിയും പറഞ്ഞു. ജോൺ പോൾ ഫ്രാൻസിസ്, ഡോ.വേണുഗോപാൽ, സന്തോഷ് കുമാർ, ജിതേഷ് നമ്പ്യാർ, സെസിൽ നോർബെർട് കെന്നെത്ത്, മേജർ ഡോണർ എ.സി.ശാന്തകുമാർ എന്നിവർ സംബന്ധിച്ചു.