അമ്പലപ്പുഴ : അമ്പലപ്പുഴയുടെ തീര മേഖലകളായ ആനന്ദേശ്വരം, ഒറ്റപ്പന, പുന്തല, പുറക്കാട്, കാക്കാഴം, നീർക്കുന്നം ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ജനജീവിതം ദുസഹമാകാതിരിക്കുവാൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കടൽക്ഷോഭം ചെറുക്കുവാൻ അടിയന്തരമായി കരിങ്കൽ ഭിത്തി നിർമ്മിക്കണം. മത്സ്യബന്ധനത്തിന് പോകുവാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ മത്സ്യത്തൊഴിലാളി മേഖലയിൽ സർക്കാർ സഹായം എത്തിക്കുവാൻ ബന്ധപ്പെട്ട ജനപ്രതിനിധികൾ അടിയന്തര ഇടപെടലുകൾ നടത്തണമെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. എ. ഹാമിദ് ആവശ്യപ്പെട്ടു.