legu

ആലപ്പുഴ: മനുഷ്യാവകാശം സംരക്ഷിക്കുക, ഭരണകൂട വേട്ട അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്‌ളിം ലീഗ് ബീച്ചിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ജില്ലാ പ്രസിഡന്റ് എ.എം.നസീർ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് എ.എം.നൗഫൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് കൂരയിൽ സ്വാഗതവും വൈസ് പ്രസിഡന്റ് എ.എം.യുസുഫ് പോറ്റി നന്ദിയും പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എസ്.എ.അബ്ദുൽസലാം ലബ്ബാ, മണ്ഡലം ജനറൽ സെക്രട്ടറി ബാബു ഷെരീഫ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. അൽത്താഫ് സുബൈർ, ജില്ലാ പ്രസിഡന്റ് ഉവൈസ് ഫൈസി, ഭാരവാഹികളായ എസ്.എം.അസ്‌ലം, എ.കെ.ശിഹാബുദ്ധീൻ, എച്ച്.നൗഷാദ്, പി.എ.ലത്തീഫ്, ടി.ഐ.കലാം, എം.ഇക്ബാൽ, ജുനൈദ് മുഹാം എന്നിവർ സംസാരിച്ചു..