
അമ്പലപ്പുഴ: പ്രതിഷേധങ്ങളെ ദേശവിരുദ്ധ പ്രക്ഷോഭങ്ങളാക്കി പൊതുമുതൽ നശിപ്പിച്ച് മത ഭീകരത സൃഷ്ടിച്ച് നാട്ടിൽ അസ്വസ്ഥത ഉണ്ടാക്കുന്നവരു പൊതു സമൂഹത്തിൽ തുറന്നുകാട്ടുമെന്നും ചെറുത്ത് തോൽപ്പിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. ഗിരിഷ് കുമാർ പറഞ്ഞു . കണിച്ചുകുളങ്ങര ഗുരുപൂജാ ഹാളിൽ നടന്ന വി.എച്ച്.പി ജില്ലാ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.കെ. സുരേഷ് ശാന്തി ദീപ പ്രകാശനം നടത്തി. വിഭാഗ് ജോ. സെക്രട്ടറി എം.ജയകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി.രതിഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പുതിയ സംഘടനാ വർഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ് : വി കെ സുരേഷ് ശാന്തി, സെക്രട്ടറി: പി.രതിഷ്, വൈ.പ്രസിഡന്റുമാർ പി.സുരേഷ് ബാബു, പി.ഹരി. സി.പ്രകാശ് , ജോ. സെക്രട്ടറിമാർ: ജി.രാജേഷ്, എൻ. വിജയകുമാർ, സി.ഉദയകുമാർ ട്രഷറർ: ആർ.സോമനാഥനായ്ക് , മാതൃശക്തി സംയോജിക: ജെ. ഓ ഗംഗാദേവി, സഹ: സംയോജിക : ദീപ്തി ശങ്കർ ബജറംഗ ദൾ സംയോജകൻ: ജി.ഉത്തമൻ, സഹസംയോജൻ: വി. വിതിൻ, ദുർഗാവാഹിനി സംയോജിക: അമ്പിളി ജയപ്രകാശ്, സഹസംയോജിക: രാജശ്രീ ആർ.പിള്ള, സേവാ പ്രമുഖ്: അഡ്വ: എൻ.വി. സാനു.