
ചേർത്തല :കണ്ടമംഗലം ആറാട്ടുകുളം ശക്തി വിനായക ക്ഷേത്രം ശ്രീകോവിൽ പ്രതിഷ്ഠയുടെ ഭാഗമായുള്ള വിഗ്രഹ രഥഘോഷയാത്ര പ്രയാണം കണ്ടമംഗലം ദേവി ക്ഷേത്രസന്നിധിയിൽ സമാപിച്ചു.
ജാതി മത ഭേദമന്യേയുള്ള വിശ്വാസികളുടെ ഭക്തി നിർഭരമായ വരവേൽപ്പ് ഏറ്റുവാങ്ങിയാണ് ഘോഷയാത്ര സമാപിച്ചത്.ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമായ തങ്കി ഫൊറോന പള്ളിക്ക് മുന്നിൽ ഭാരവാഹികൾ വരവേൽപ്പ് നൽകി.പള്ളി കൈക്കാരൻമാരായ ജോർജ് ചക്കുങ്കൽ,വർക്കി ഇടവഴിക്കൽ,സെന്റർ കമ്മറ്റി പ്രസിഡന്റ് പി.എഫ്. ജോർജ് കുട്ടി,സെക്രട്ടറി ഷാജി,പാസ്ട്രൽ കൗൺസിൽ സെക്രട്ടറി കെ.സി.ജോബ് എന്നിവരുടെ നേതൃത്വത്തിലാണ് വിശ്വാസികൾ വരവേൽപ്പ് നൽകിയത്.
പഴനി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്രയുടെ മൂന്നാം ദിന പ്രയാണം വെട്ടയ്ക്കൽ ശ്രീരാമ ക്ഷേത്രത്തിൽ കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് പി.ഡി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു.സലിം ഗ്രീൻവാലി, വി.കെ.അശോകൻ,ടി.ഡി.ഭാർഗവൻ,പ്രദീപ് കുമാർ,സജിമോൻ,രാധാകൃഷ്ണൻ തേറാത്ത്,സുധീർ,കെ.പി. ആഘോഷ് കുമാർ,കെ.കെ.രാജീവ്,ജോഷി,ടി.ബിനു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
നാളെ(5ന്) ശ്രീകോവിൽ പ്രതിഷ്ഠാ ചടങ്ങുകൾക്ക് തിരിതെളിയും.വൈകിട്ട് 4 ന് കണ്ടമംഗലം ദേവി ക്ഷേത്രത്തിൽ നിന്നും 1008 ഉണ്ണിഗണപതിമാരുടെയും ദേവി ദേവൻമാർ ഭൂതഗണങ്ങൾ വേഷധാരികളുടെയും അകമ്പടിയോടെ വിഗ്രഹ ഘോഷയാത്ര ആറാട്ടുകുളം ശക്തി വിനായക ക്ഷേത്രത്തിലേക്ക് പ്രയാണം തുടങ്ങും. വൈകിട്ട് 5 ന് 101 വയസ് കഴിഞ്ഞ മുൻ ദേവസ്വം കമ്മറ്റിയംഗം പള്ളിപ്പുറത്തുശേരി കുമാരൻ ദീപപ്രകാശനം നടത്തും. കൃഷി മന്ത്റി പി. പ്രസാദ് ത്രി ശക്തി സമീക്ഷാസത്രം ഉദ്ഘാടനം ചെയ്യും.അഡ്വ.എ.എം.ആരീഫ് എം.പി.അദ്ധ്യക്ഷനാകും.ഹിമാലയം ബദരിനാഥ് ക്ഷേത്രം മുൻ റാവൽജി ശ്രീധരൻ നമ്പൂതിരിപ്പാട് വിശിഷ്ടാതിഥിയാകും.