ആലപ്പുഴ:പള്ളാത്തുരുത്തി ശ്രീനാരായണ സാംസ്കാരിക സേവന സമിതിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം നടത്തി.സമിതിയുടെ നേതൃത്വത്തിൽ ഒന്നു മുതൽ പത്താം ക്ളാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പുസ്തക വിതരണം സമിതി പ്രസിഡന്റ് രമേശൻ നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് സുരേഷ്,സെക്രട്ടറി നാരായണൻ,ജോയിന്റ് സെക്രട്ടറി സുമൻ,ഖജാൻജി ലതീഷ് മറ്റ് ഭാരവാഹികളും പങ്കെടുത്തു.