ആലപ്പുഴ: പാലത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതി തോട്ടിൽ വീണ റിട്ട. സ്‌കൂൾ ജീവനക്കാരൻ മരിച്ചു. തകഴി പഞ്ചായത്ത് എട്ടാം വാർഡിൽ ചെക്കിടിക്കാട് ചെത്തിക്കളത്തിൽ കുര്യൻ ചാക്കോ (74) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ കടയിൽ പോയി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ചെക്കിടിക്കാട് നന്നാട്ടുമാലിൽ തോട്ടിൽ വെള്ളിമംഗലം പാലത്തിൽ നിന്നും താഴേക്ക് വീണായിരുന്നു അപകടം. പച്ച ചെക്കിടിക്കാട് ലൂർദ്ദ്മാതാ ഹൈസ്‌കൂൾ റിട്ട. ജീവനക്കാരനാണ്. പാലത്തിന്റെ കൈവരി തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാത്തതാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ പറഞ്ഞു.