ചേർത്തല: അർത്തുങ്കൽ ഗവ.റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ നോൺ വൊക്കേഷണൽ അദ്ധ്യാപക തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. എം.കോം,ബി.എഡ്,സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 5ന് രാവിലെ 11ന് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.