1

കുട്ടനാട്: കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ആംബുലൻസ് വെളിയനാട് കമ്മ്യൂണിറ്റി സെന്ററിന് നൽകി.ആംബുലൻസിന്റെ ഫ്ളാഗ് ഒഫ് എം.പി നിർവഹിച്ചു.വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്എം.വി.വിശ്വംഭരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ അദ്ധ്യക്ഷയായി. യ വി കെ വേണുഗോപാൽ, റോജി മണല, സി വി രാജീവ്, പ്രമോദ് ചന്ദ്രൻ, ആശ ജോശഫ്, ഡോ.അനിൽകുമാർ,സഞ്ചു ബിനോജ്, സിന്ധു സൂരജ്, മായാദേവി, സനിൽകുമാർ മൂലയിൽ, കെ. മോഹൻലാൽ ജി സൂരജ്, തുടങ്ങിയവർ പങ്കെടുത്തു.