പൂച്ചാക്കൽ: അറബിക് കവിതകളുടെ ആധുനിക കാലത്തെ വായനകൾ എന്ന പ്രമേയത്തിൽ പാണാവള്ളി ദാറുൽ ഹിക മിൽ ദേശീയ അറബിക് സെമിനാർ ഇന്ന് രാവിലെ എട്ടു മുതൽ നടക്കും. എം.എസ്.എം കോളേജ് അറബിക് വിഭാഗം തലവൻ ഡോ.ഫാറൂഖ് കരുനാഗപ്പള്ളി ഉദ്ഘാടനം നിർവഹിക്കും. ജാമിഅ മദീനതുന്നൂർ അറബിക് ഡിപ്പാർമെന്റ് തലവൻ ഡോ.മുഹമ്മദ് അസ്ഹരി അദ്ധ്യക്ഷത വഹിക്കും. എം.എസ്.എം കോളേജ് അസി.പ്രൊഫ.ഡോ.ഷനിൽ തിരുവന്തപുരം, ജാമിഅ മദീനത്തുന്നൂർ ഫാക്കൽറ്റി മുഹമ്മദ് മുതവക്കിൽ നൂറാനി എന്നിവർ സെഷനുകളിൽ മോഡറേറ്റർമാരാകും. വിവിധ കോളേജുകളിൽ നിന്നുള്ള ഗവേഷക വിദ്യാർത്ഥികൾ വ്യത്യസ്ത ഉപവിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിക്കും. ദാറുൽഹികം ജനറൽ സെക്രട്ടറി എം.വൈ അബ്ദുല്ല ദാരിമി പാണാവള്ളി, പ്രിൻസിപ്പൽ ശകൂർ അഹ്സനി, മനേജർ അലി സഅദി എടക്കര, ജാമിഅ മദീനത്തുന്നൂർ അറബിക് വിഭാഗം അസിസ്റ്റന്റ് ഹെഡ് ഉനൈസ് നൂറാനി, കാമ്പസ് ഇൻചാർജ് മുബഷിർ നൂറാനി എന്നിവർ നേതൃത്വം നൽകും.