photo

മാരാരിക്കുളം: എസ്.എൻ.ഡി.പി യോഗം ചെട്ടികാട് 581-ാം നമ്പർ ശാഖയിൽ നോട്ട് ബുക്ക് വിതരണവും എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി. സമ്മേളന ഉദ്ഘാടനവും ആദരിക്കലും അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.വി.സോമൻ അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം യൂണിയൻ കൗൺസിലർ വി.ആർ.വിദ്യാധരൻ നിർവഹിച്ചു. യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം വി.ആർ.വിനയചന്ദ്രൻ,യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വി.ആർ.ബിജു,വനിതാസംഘം പ്രസിഡന്റ് ഗീതാഷാജി എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി പി.സുനിലാൽ സ്വാഗതവും വൈസ് പ്രസിഡന്റ് വി.ആർ.പ്രേംകുമാർ നന്ദിയും പറഞ്ഞു. ശാഖയിലെ എൽ.കെ.ജി മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കും പഠനോപകരണങ്ങളും വിതരണം ചെയ്തു.