
മാവേലിക്കര: ടി.കെ.മാധവൻ സ്മാരക എസ്.എൻ.ഡി.പി യൂണിയൻ മാവേലിക്കര ടൗൺ 386-ാംനമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോപകരണ ചികിത്സാ സഹായ വിതരണവും നടന്നു. മാവേലിക്കര എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് വി.ജി.രവീന്ദ്രൻ അദ്ധ്യക്ഷനായി. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞലിപ്ര മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ് പഠനോകരണ വിതരണം നടത്തി. സ്‌നൈറ്റ് ഐ.ടി.ഐ പ്രസിൻസിപ്പൽ ബ്രഹ്മദാസ് വിജയികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം നടത്തി. യൂണിയൻ അഡ്‌ഹോക് കമ്മറ്റി അംഗം സുരേഷ് പള്ളിക്കൽ, മാവേലിക്കര നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശാന്തി അജയൻ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് ചെയർമാൻ നവീൻ.വി.നാഥ്, സുധിൻ മോഹൻ, സുജ സുരേഷ്, സുനിൽകുമാർ എന്നിവർ സംസാരിച്ചു.