photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം കല്ലാപ്പുറം 689-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ അനുമോദനവും പഠനോപകരണ വിതരണവും മൈക്ക്സെറ്റിന്റെ സ്വിച്ച്ഓൺ കർമ്മവും നടന്നു. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ ബാബു ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് എം.എസ്.കനകപ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്മെന്റ് കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് അനിലാൽ കൊച്ചുകുട്ടൻ ആശംസ അർപ്പിച്ചു. മൈക്ക്സെറ്റ് സംഭാവനയായി നൽകി മുല്ലശേരി എം.പി ബിജീഷിന്റെ മാതാവ് ചിത്രാദേവി മൈക്ക്സെറ്റിന്റെ സ്വിച്ച്ഓൺ കർമ്മം നിർവഹിച്ചു.ശാഖ സെക്രട്ടറി എം.എസ്.സൈജു സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി.മുകുന്ദൻ നന്ദിയും പറഞ്ഞു.ശാഖ അതിർത്തിയിൽ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളേയും ഒന്നാം ക്ലാസ് മുതൽ 10 വരേയുള്ള കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.