മാന്നാർ: കുരട്ടിശ്ശേരി നാലാം വാർഡ് ഇന്ദ്രപ്രസ്ഥത്തിൽ എം.കെ. വാസുദേവൻപിളള( എം.കെ.വി. പിളള-80) നിര്യാതനായി. മൃഗസംരക്ഷണ വകുപ്പിൽ മുൻ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറാണ്. രണ്ടു പതിറ്റാണ്ടിലധികമായി കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ മാന്നാർ യൂണിറ്റ് സെക്രട്ടറിയായിരുന്നു. മാന്നാർ സീനിയർ സിറ്റിസൺസ് കൗൺസിൽ ഖജാൻജി, കുരട്ടിശേരി 5246-ാം നമ്പർ എൻ.എസ്.എസ്. കരയോഗം താലൂക്ക് യൂണിയൻ പ്രതിനിധി, ചെങ്ങന്നൂർ താലൂക്ക് പെൻഷനേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബോർഡംഗം എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ലളിതാ കുമാരി(റിട്ട.ഡ്രാഫ്റ്റ്സ്മാൻ, ചെങ്ങന്നൂർ റീ സർവേ ഓഫീസ്). മക്കൾ: വി.ഇന്ദു, വി.വിനു( അസി.സോണൽ മാനേജർ പിട്ടാപ്പളളിൽ ഏജൻസീസ്, തിരുവനന്തപുരം). മരുമകൾ: ലക്ഷ്മി( മുത്തൂറ്റ് ഫിൻകോർപ്പ്, തിരുവനന്തപുരം). സംസ്‌കാരം പിന്നീട്.