
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുന്നംങ്കരി 372-ാം നമ്പർ എസ്.എൻ .ഡി.പി ശാഖാ യോഗത്തിൽ നടന്ന ശാഖാ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ശാഖാ യോഗം പ്രസിഡന്റ് കെ.ബി.മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മറ്റി അംഗം വി.എം.ഷൈൻ,യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി പി.ആർ. രതീഷ്,മാനേജിംഗ് കമ്മറ്റി അംഗങ്ങളായ അരുൺ സുധാകരൻ,എസ്. ശശാങ്കൻ,യൂത്ത് മൂവ്മെന്റ് ശാഖാ സെക്രട്ടറി വിഷ്ണു.എസ്. രാജ്,വനിതാ സംഘം ശാഖാ പ്രസിഡന്റ്, രശ്മി അനിൽകുമാർ എന്നിവർ സംസാരിച്ചു.ശാഖാ യോഗം സെക്രട്ടറി ആർ.രാജേന്ദ്രൻ സ്വാഗതവും മാനേജിംഗ് കമ്മറ്റി അംഗം കെ.ആർ.സജീവ് നന്ദിയും പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം കുന്നംങ്കരി 372-ാം നമ്പർ എസ്.എൻ .ഡി.പി ശാഖാ യോഗത്തിൽ നടന്ന ശാഖാ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ശാഖാ യോഗം പ്രസിഡന്റ് കെ.ബി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു