ആലപ്പുഴ: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചേപ്പാട് കന്നിമേൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന കെ.ദാമോദരൻ അനുസ്മരണം ചേപ്പാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വിശ്വപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ചേപ്പാട് ഗ്രാമപഞ്ചായത്തംഗം സനൽകുമാർ, അഡ്വ. കെ.സന്തോഷ് കുമാരൻ തമ്പി, ഗ്രന്ഥശാല സെക്രട്ടറി എസ്.മഹാദേവൻപിള്ള, കെ.ശ്രീകൃഷ്ണകുമാർ, എസ്.ശ്രീദേവി, വി.സുദർശനൻപിള്ള തുടങ്ങിയവർ സംസാരിച്ചു.