ആലപ്പുഴ : ചരക്കു ഗതാഗതമേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കാൻ കേരള സ്‌റ്റേറ്റ് ഗുഡ്‌സ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ കാമ്പയിനും നവംബറിൽ വാഹന ജാഥയും ഡിസംബറിൽ രാജ് ഭവൻ മാർച്ചും നടത്തും. സംസ്ഥാന പ്രസിഡന്റായി ടി.കെ.രാജനെയും ജനറൽ സെക്രട്ടറിയായി എം.ഇബ്രാഹിംകുട്ടിയെയും തിരഞ്ഞെടുത്തു. എൻ.സുന്ദരംപിള്ളയാണ് ട്രഷറർ. സി.ബി.ചന്ദ്രബാബു, വി.ദിവാകരൻ, ടി.ജി.പ്രസന്നൻ, എ.പ്രേമരാജൻ, കെ.ഗോവിന്ദൻകുട്ടി, എം.പി.മുകുന്ദൻ, എം.കെ.ബാലക്യഷ്ണൻ (വൈസ് പ്രസിഡന്റുമാർ), പരാണ്ടി മനോജ്, പി.എസ്.ജയചന്ദ്രൻ, ബി.ഹരികുമാർ, വി.എസ്.ശ്രീകാന്ത്, വി.ശശി, സി.പി.മുഹമ്മദാലി, കെ.എം.ബാബു (സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.