sndp-karazhma

മാന്നാർ:എസ്.എൻ.ഡി.പി യോഗം കാരാഴ്മ കിഴക്ക് 2708-ാം നമ്പർ ശാഖയിൽ പഠനോപകരണ വിതരണവും അവാർഡ്‌ ദാനവും നടത്തി. ശാഖാ പ്രസിഡന്റ് സുഗതൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളന ഉദ്ഘാടനവും, അവാർഡ് ദാനവും മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ നിർവ്വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ദയകുമാർ ചെന്നിത്തല, പുഷ്പാ ശശികുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. വിജയലക്ഷ്മി, കനകമ്മ, ലേഖാ സോജൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി രവി കളീയ്ക്കൽ സ്വാഗതവും ഡി. രവി നന്ദിയും പറഞ്ഞു.