
മാന്നാർ: കെ.പി.എം.എസ് മാന്നാർ യൂണിയൻ ജനറൽ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ ഉദ്ഘാടനം ചെയ്തു. മാന്നാർ യൂണിയൻ പ്രസിഡന്റ് കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. എയ്ഡഡ് മേഖലയിൽ സംവരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ മുൻനിർത്തി ആരംഭിക്കാൻ പോകുന്ന പ്രക്ഷോഭത്തിന്റെ പ്രഖ്യാപനം നവംബർ ഒന്നിന് കോട്ടയത്ത് നടക്കുമെന്ന് എൽ.രമേശൻ പറഞ്ഞു. യൂണിയൻ സെക്രട്ടറി എംപി. കല്യാണകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടേറിയറ്റ് അംഗം എ.പി.ലാൽകുമാർ, സംസ്ഥാന സമിതിയംഗം കെ.ഷൈജു എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞൂഞ്ഞമ്മ ജനാർദ്ദനൻ, ടിസി രവീന്ദ്രൻ,പി.വി.ലത, പ്രേമലേഖ, പ്രശാന്ത്, സന്താനവല്ലി, അമൽകൃഷ്ണ, ജയലക്ഷ്മി, തുടങ്ങിയവർ സംസാരിച്ചു.