s

ആലപ്പുഴ: മണ്ണെണ്ണ വിലവർദ്ധനവിലൂടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കൊള്ളയടിക്കുന്ന സമീപനം തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് എ.എം.ആരിഫ് എം.പി ആവശ്യപ്പെട്ടു. പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില കഴിഞ്ഞ രണ്ടു വർഷം കൊണ്ട് 20 രൂപയിൽ നിന്ന് 102രൂപയായി ഉയർത്തിയ കേന്ദ്ര സർക്കാർ സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം തുടർച്ചയായി വെട്ടിക്കുറയ്ക്കുകയാണ്. സംസ്ഥാന സർക്കാർ സബ്സിഡി നൽകാൻ തയ്യാറാണെങ്കിൽ പോലും ആവശ്യത്തിന് മണ്ണെണ്ണ സംസ്ഥാനത്തിന് ലഭ്യമാക്കാൻ കേന്ദ്രം തയ്യാറാകാത്തതിനാൽ, കരിഞ്ചന്തയിൽ നിന്നും മണ്ണെണ്ണ വാങ്ങി കടക്കെണിയിൽ അകപ്പെടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് എം.പി കുറ്റപ്പെടുത്തി.