mahila-sangham

മാന്നാർ: കേരള മഹിളാസംഘം മാന്നാർ മണ്ഡലം കൺവെൻഷൻ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്നു. ജില്ലാസെക്രട്ടറി ദീപ്തി അജയകുമാർ ഉദ്ഘാടനം ചെയ്തു. സതി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മാന്നാർ മണ്ഡലം സെക്രട്ടറി ജി.ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ.ആർ.രഗീഷ്, സുധീർ എലവൺസ്, കനകൻ, സുജ സരിതാ, കെ.ജയകുമാരി, കവിത സുരേഷ്, അഡ്വ. സീമ സുകുമാരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ.സീമ സുകുമാരൻ (പ്രസിഡന്റ്), കെ.ജയകുമാരി (സെക്രട്ടറി) എന്നിവരുൾപ്പെട്ട 15 അംഗ കമ്മിറ്റിയെ തെരഞ്ഞടുത്തു.